തിക്കോടി: തൃക്കോട്ടൂർ എ യു പി സ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, സാമൂഹ്യശാസ്ത്ര, കലാ -കായിക മേളകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗം ജയകൃഷ്ണൻ ചെറുകുറ്റി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല, പി ടി എ പ്രസിഡൻ്റ് എ വി ഷിബു, എം പി ടി എ പ്രസിഡൻ്റ് രജനി നിഷാന്ത്, മുതിർന്ന അധ്യാപകരായ ടി ഹേമമാലിനി, പി കെ ശൈലേഷ്, സ്റ്റാഫ് സെക്രട്ടറി എസ് കെ അനീഷ് പ്രസംഗിച്ചു.
പൂർവ്വ വിദ്യാർഥിയും എൻ ഡി എ സെലക്ഷനിലൂടെ വ്യോമസേനയിൽ പൈലറ്റ് ആയി സെലക്ഷൻ കിട്ടിയ അനിരുദ്ധിനുള്ള ഉപഹാരം പിതാവ് പ്രഭീഷ് ഏറ്റുവാങ്ങി. ‘കുട്ടികളിലെ ലഹരി ഉപയോഗം’ എന്ന വിഷയത്തെ ആസ്പദമാക്കി
വടകര റെയിഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് വിവിധ മേളകളിൽ വിജയം വരിച്ച 153 -ൽ പരം വിദ്യാർഥികൾക്ക് ട്രോഫി വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ജി പി സുധീർ സ്വാഗതവും എം കെ ജ്യോതിഷ് നന്ദിയും പറഞ്ഞു.
Discussion about this post