പയ്യോളി: ബി എം എസ് നേതാവ് അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ മനോജ് വധക്കേസിലെ പ്രതികളെയും പ്രതികളുടെ ബന്ധുക്കളെയും പയ്യോളി കോ-ഓപ്പറേേേറ്റീവ് അർബൻ ബാങ്കിൽ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം ബി ജെ പിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി ജെ പി ജില്ല ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു അധ്യക്ഷത വഹിച്ചു. കെ സി രാജീവൻ, കെ സുനിൽ മാസ്റ്റർ, കെ എം ശ്രീധരൻ, അംബിക ഗിരിവാസൻ, സതീശൻ മൊയച്ചേരി, എം പി ഭരതൻ, ബാബു ചെറു കുന്നുമ്മൽ, കെ പി രമേശൻ,പി സനൽ ജിത്ത്,കുറ്റിയിൽ പ്രേമൻ, എസ് കെ ബാബു പ്രസംഗിച്ചു.
ചിത്രങ്ങൾ: ശരത് സോന
Discussion about this post