കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എ സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ എന്നീ വിഷയങ്ങളിലാണ് കോഴ്സുകളുള്ളത്.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലായ് 15 ആണ്.
അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 22 വയസ്സ്.
യു ജി സി നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡുള്ള സർവകലാശാലയിലെ എല്ലാ ബിരുദവിദ്യാർത്ഥികൾക്കും പ്രതി മാസം 500 രൂപ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും.
ഓൺലൈൻ അപേക്ഷ യുടെ പ്രിന്റൗട്ട്, അനുബന്ധരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലായ് 23നു മുമ്പായി കൊയിലാണ്ടി ക്യാമ്പസ് ഡയറക്ടർക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് www.ssus.ac.in എന്ന സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
അന്വേഷണങ്ങൾക്ക് 0496 2695445 എന്ന നമ്പറിൽ ബന്ധപ്പെടണം.
Discussion about this post