കൊയിലാണ്ടി: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച രക്ഷാപ്രവർത്തന പരിശീലന പരിപാടി ‘ആപദ്മിത്ര’യ്ക്ക് തുടക്കമായി. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി മേഖലയിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയർമാര്‍ക്കും സന്നദ്ധ പ്രവർത്തകർക്കുമാണ് പരിശീലനം. പരിശീലന പരിപാടിയിൽ അപകടങ്ങൾ ഉണ്ടാവുമ്പൊഴും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കാര്യക്ഷമമായി എങ്ങനെ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെടാം എന്നതിലാണ് പരിശീലനം. സിവിൽ ഡിഫൻസ് വളണ്ടിയർമാരടക്കം അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
ഇനിയുള്ള അഞ്ചു ദിവസങ്ങളിലാണി പരിശീലന പരിപാടി തുടരും. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ വിജിത്ത് കുമാർ, പ്രദീപ്, ടി പി ഷിജു, നിധിൻരാജ്, സനിൽരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Discussion about this post