കോഴിക്കോട്: തുല്യതയെ കുറിച്ച് തനിക്ക് പറയാനുള്ളത് വ്യക്തതയോടെ അവതരിപ്പിച്ച് സദസ്സിനെയും വിധികർത്താക്കളെയും അതിശയിപ്പിച്ച് കൊച്ചു പ്രസംഗക. ജീനിയസ് ടോപ്പ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗ മത്സരത്തിലാണ്
തുറയൂർ ജെംസ് എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ കെ വി അൻവിത ബവിത്ത് എന്ന മിടുക്കി തൻ്റെ പ്രതിഭ തെളിയിച്ചത്.
‘ഇക്വാലിറ്റി’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രസംഗമാണ് അൻവിതക്ക് ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടിക്കൊടുത്തത്.
അയനിക്കാട് കമ്പിവളപ്പിൽ ബവിത്തിൻ്റെയും അർച്ചനയുടെയും മകളാണ് അൻവിത.




Discussion about this post