
പയ്യോളി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 -23 വാര്‍ഷിക പദ്ധതിയുടെ ആസൂത്രണം അന്തിമ ഘട്ടത്തിലായിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം അനുവദിച്ചു നല്‍കാതെ ഫണ്ട് വെട്ടികുറച്ച് ഒളിച്ചു കളിക്കുന്ന
സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പയ്യോളി മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ സി.പി.സദക്കത്തുള്ള കൺവീനർ പുത്തുക്കാട് രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.

വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിന് നിര്‍ദേശം നല്‍കിയെങ്കിലും, അനുവദിച്ച ജനറല്‍ ഫണ്ടുകളും, റോഡ്, നോണ്‍ റോഡ് മൈന്റെനന്‍സ് ഫണ്ടുകളും ബജറ്റ് വിഹിതത്തില്‍ നിന്നും വന്‍കുറവാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വരുത്തിയിരിക്കുന്നത്.

ഡി പി സി അംഗീകാരത്തിന് വേണ്ടി പദ്ധതി സമര്‍പ്പിക്കുന്നതിന് തൊട്ടു മുമ്പാണ് വിഹിതത്തില്‍ വലിയ തോതിലുള്ള കുറവ് വരുത്തിയിരിക്കുന്നത്. അനുവദിച്ചതില്‍ നിന്നും വര്‍ക്കിംഗ് ഗ്രൂപ്പുകളും വികസന സെമിനാറും നടത്തി ജനങ്ങളോട് നടപ്പിലാക്കും എന്ന്

പ്രഖ്യാപിച്ച പദ്ധതികള്‍, റോഡുകളുടെ നവീകരണം എന്നിവ നടപ്പിലാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ജനദ്രോഹ നടപടികളാണ് ഉടനെ പിൻവലിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.





































Discussion about this post