
പയ്യോളി: കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് സർക്കാർ ഉത്തരവ് ഇറക്കുക, സമരക്കാർക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച ‘കിടപ്പാട സംരക്ഷണ ജാഥ’യ്ക്ക് ഇരിങ്ങൽ മേഖലാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ കുന്നങ്ങോത്ത് പാലത്തിന് സമീപം സ്വീകരണം നൽകി. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ വരപ്പുറത്ത് രാമചന്ദ്രൻ, സിന്ധു ജെയിംസ്, കെ നിജിൽ, ജിശേഷ് കുമാർ, റോസ്‌ലിൻ ഫിലിപ്പ് പ്രസംഗിച്ചു.




Discussion about this post