പയ്യോളി: പ്രദേശം ലഹരി വിൽപനക്കാരുടെയും അത് ഉപയോഗിക്കുന്ന വരുടെയും വിഹാരകേന്ദ്രമായി മാറുന്ന സാഹചര്യത്തിൽ, ജീവിതത്തിലെ സർവ്വ സന്തോഷങ്ങളേയും കെടുത്തിക്കളയുന്ന മാരക വിപത്തിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി
അയനിക്കാട് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലിയും ജനകീയ കൺവെൻഷനും നടക്കും.
അയനിക്കാട് പോസ്റ്റോഫീസ് പരിസരത്ത് ഇന്ന് വൈകീട്ട് 3 30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ ഇ ബൈജു ഐ പി എസ് നിർവഹിക്കും.
തുടർന്ന് നടക്കുന്ന ബോധവൽക്കരണക്ലാസ് രംഗീഷ് കടവത്ത് നയിക്കും.
Discussion about this post