തിക്കോടി : മീത്തലെ പള്ളി ഹിദായത്തുസ്വിബ് യാന്‍ മദ്റസ എസ് കെ എസ് ബി വി വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൊളാഷ് പ്രദര്‍ശനം നടത്തി. കേരളത്തില്‍ വ്യാപിച്ച ലഹരിക്കെതിരേയും അതിന്ന് അടിമപ്പെട്ടുപോയവരേ ഉണര്‍ത്താനും ആ ചതിക്കുഴിയില്‍ വിദ്യാര്‍ത്ഥികള്‍ വീഴാതിരിക്കാനും അകപ്പെട്ടു പോയാലുള്ള ഭവിഷത്തിനെ കുറിച്ചും
ഓര്‍മ്മപ്പെടുത്തലായിരുന്നു കൊളാഷ്. മദ്റസ അങ്കണത്തിൽ നടന്ന സമസ്ത പ്രാര്‍ത്ഥന ദിന സദസ്സും, ചിത്ര പ്രദർശനവും മദ്റസ സ്വദര്‍ മുഅല്ലിം , ടി കെ അബ്ദുല്ലത്തീഫ് മുസ്ലിയാര് വടകര ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വിപത്തിനെക്കുറിച്ചും അതില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ദിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെ ബോധവൽകരിച്ചു.
Discussion about this post