പയ്യോളി: സമൂഹത്തിൽ വ്യാപകമാവുന്ന ലഹരിക്കെതിരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തുടർന്ന്, സ്പെഷ്യൽ അസംബ്ലിയിൽ പ്രതിജ്ഞയും, ഒപ്പു ശേഖരണം നടത്തി.
കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ വി വി സജീവൻ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികൾക്ക് ലഹരി ബോധവത്ക്കരണ ക്ലാസ് നയിച്ചു.
മദ്രസ പ്രസിഡന്റ് പി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. മുഹമ്മദ് നയീം ഫസൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വദർ മുഅല്ലിം അഹമ്മദ് സഗീർ ഉസ്താദ്, ഖതീബ് മുഹമ്മദ് നസീർ അസ്ഹരി, നിസാർ തൗഫീഖ്, ടി പി മുസ്തഫ, പി പി അബ്ദുറഹിമാൻ, ബി എം ശംസുദ്ധീൻ, എ അഹമ്മദ്,
കെ അഷ്‌റഫ്, പി പി ഇബ്രാഹിം, എൻ ശിഹാബ് പ്രസംഗിച്ചു.
സെക്രട്ടറി പി കെ മുഹമ്മദ് റിയാസ് സ്വാഗതവും ഡി എ ഫസൽ നന്ദിയും പറഞ്ഞു.
Discussion about this post