
പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കൻഡറി സ്കൂൾ ആഭിമുഖ്യത്തിൽ ‘വിമുക്തി മിഷന് രക്ഷിതാക്കളോട് പറയാനുള്ളത്’ പരിപാടി സംഘടിപ്പിച്ചു.

വടകര എക്സൈസ് സർക്കിൾ പ്രിവൻറ്റീവ് ഓഫീസർ സി കെ ജയപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോധവത്കരണ ക്ലാസ് നയിച്ചു.

പ്രധാനാധ്യാപകൻ ജി സുനിൽ അധ്യക്ഷത വഹിച്ചു. എസ് എസ് സരിഗ, പി ടി എ പ്രസിഡൻ്റ് ഹമീദ് മൂരാട്, പി ടി കെ അബ്ദുറഹിമാൻ പ്രസംഗിച്ചു.

തുടർന്ന് ലഹരിവിരുദ്ധ റാലിയും, ലഹരി വിരുദ്ധ സന്ദേശവും, കവിതാലാപനവും, പ്ലകാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഏന്തിയുള്ള വിദ്യാർത്ഥികളുടെ റാലി ഏറെ ശ്രദ്ധേയമായി.


Discussion about this post