
പയ്യോളി: കണ്ണം കുളം ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി പോലീസ് എ എസ് ഐ മോഹനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസറും സൈബർ പ്രസംഗകനുമായ രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു.

നഗരസഭാംഗം എ പി റസാഖ് അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ കൂട്ടായ്മ ജന. കൺവീനർ പി വി സലീഷ് സ്വാഗതവും ട്രഷറർ എൻ കാളിദാസൻ നന്ദിയും പറഞ്ഞു.


Discussion about this post