കാൻബെറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്‍റണി ആൽബനീസ് അധികാരമേറ്റു. ശനിയാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിൽ കണ്‍സർവേറ്റീവ് പാർട്ടി സ്ഥാനാർഥി സ്കോട്ട് മോറിസനെ പരാജയപ്പെടുത്തിയാണ് ലേബർ പാർട്ടി സ്ഥാനാർഥി ആൽബനീസ് വിജയം സ്വന്തമാക്കിയത്.
കാൻബെറയിലെ സർക്കാർ കെട്ടിടത്തിൽ നടന്ന ചടങ്ങിലാണ് 59 കാരനായ ആൽബനീസ് സ്ഥാനമേറ്റത്. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാൻ ലോകരാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഓസ്ട്രേലിയ തയാറാണെന്ന് ആൽബനീസ് പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ലേബർ പാർട്ടിയിൽ നിന്ന് ഒരാൾ പ്രധാനമന്ത്രിയാകുന്നത്.
സ്ഥാനമേറ്റ് മണിക്കൂറുകൾക്കകം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം ജപ്പാനിലേക്ക് തിരിച്ചു.
Discussion about this post