മോസ്കോ: റഷ്യയിലെ വവ്വാലുകളില്‍ കണ്ടെത്തിയ കോവിഡ് വൈറസിന് സമാനമായതിന് മനുഷ്യരില്‍ രോഗബാധ ഉണ്ടാക്കാന്‍ ശേഷിയെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡിനെതിരെ വികസിപ്പിച്ച വാക്സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണ സംഘം വ്യക്തമാക്കുന്നു.
റഷ്യയിലാണ് ഖോസ്ത-2 എന്ന വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 2020 അവസാനത്തോടെ തന്നെ ഈ വൈറസിനെ കണ്ടെത്തിയിരുന്നുവെങ്കിലും അന്ന് അത് മനുഷ്യരെ ബാധിക്കില്ലെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
മനുഷ്യരെ ബാധിക്കില്ലെന്ന നിഗമനത്തില്‍ തുടര്‍ന്നെങ്കിലും പിന്നീട് നടന്ന പഠനങ്ങള്‍ക്കൊടുവിലാണ് ഖോസ്ത-2 മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തിയത്. രണ്ട് തരത്തിലാണ് ഈ വൈറസുള്ളത് ഖോസ്ത-1ഉം ഖോസ്ത-2ഉം. ഇതില്‍ ഖോസ്ത-2 ആണ് മനുഷ്യരെ ബാധിക്കുക.
കോവിഡ് വൈറസിന് സമാനമായി സ്പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് ഖോസ്തയും മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാലിത് തീവ്രമായ രോഗത്തിന് ഇടയാക്കില്ലെന്നാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരം. ഈ വൈറസ് കോവിഡ്
വൈറസ് ജീനുകളുമായി സംയോജിക്കുന്ന സാഹചര്യം വന്നാല്‍ അത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നുവരികയാണ്.
ഖോസ്ത-2ന്റെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ രോഗം ബാധിച്ചാലും രോഗി ഏതെല്ലാം തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുമെന്നതിനെ കുറിച്ച് ആര്‍ക്കും അറിവില്ല.
Discussion about this post