തമിഴ്‌നാട്: കുംഭകോണത്ത് വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യ സഹോദരനും ബന്ധും ചേർന്ന് വെട്ടിക്കൊന്നു മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. അടുത്തിടെ വിവാഹിതരായ ശരണ്യ, മോഹൻ എന്നിവരെ വിരുന്നിനെന്ന വ്യാജേന ശരണ്യയുടെ വീട്ടുകാർ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതരായത്.
തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാം എന്ന് പറഞ്ഞ് വീട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ഇരുവരുമെത്തിയത്. ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ കുംഭകോണം പൊലീസിൽ കീഴടങ്ങി. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
Discussion about this post