കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂരിന് സമീപം കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോട്ടയം നട്ടാശേരി കുഴിക്കാലായിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ കാരിത്താസ് ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.

കോട്ടയം ഭാഗത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ എതിർദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന അരുണിനെ വഴിയാത്രക്കാർ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

ഈ സമയം ഇതുവഴിയെത്തിയ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിലാണ് റോഡിൽ കിടന്ന അരുണിനെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



































Discussion about this post