കണ്ണൂർ: തലശ്ശേരിയിൽ ജില്ല കോടതി സമുച്ചയത്തിൽ വീണ്ടും ഇ മെയിൽ ബോംബ് ഭീഷണി. ഭീഷണി ലഭിച്ച ഉടൻ തന്നെ കണ്ണൂരിൽനിന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്തി പരിശോധന നടത്തി.
ഇന്ന് ആയിരുന്നു സംഭവം. കോടതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. കോടതി സമുച്ചയത്തിന്റെ അകവും പുറവും പരിസരങ്ങളും അരിച്ചുപെറുക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ജനുവരിയിലും കോടതിക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.


































Discussion about this post