തിക്കോടി: സ്വകാര്യ ബസ്സുകളുടെ മത്സരപാച്ചിലിൽ ഒരപകടം കൂടി. പെരുമാൾപുരത്ത് പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത നിർദ്ദിഷ്ട ആറുവരിപ്പാതയിലാണ് അപകടം.
കോഴിക്കോട് നിന്നും ഇരിട്ടിക്ക് പോകുന്ന കെ എൽ 78 എ 2043 ഫാത്തിമാസ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട് 5.30 യോടെയാണ് സംഭവം.
കോഴിക്കോട് നിന്നും വരികയായിരുന്ന ഫാത്തിമാസ് ബസ്സും മറ്റൊരു സ്വകാര്യ ബസ്സും മത്സര നേരത്തേ തന്നെ മത്സരയോട്ടമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മത്സര ഓട്ടത്തിനിടെ, തിക്കോടി അടിപ്പാത കഴിഞ്ഞ ശേഷം ഫാത്തിമാസ് ബസ് പണി പൂർത്തിയാകാത്ത ആറുവരിപാതയിലേക്ക് കയറി അമിത വേഗതയിലെത്തി പെരുമാൾപുരത്തു നിന്നും സർവീസ് റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കവേ മറ്റൊരു വാഹനത്തെ രക്ഷപ്പെടുത്തുന്നതിനിടെ ഡിവൈഡറിലിടിക്കുകയായിരുന്നു. റോഡിനിരുവശത്തും ചിലയിടത്ത് താഴ്ചയുണ്ടായിരുന്നു.
ഇവിടെയായിരുന്നു അപകടമെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അപകടത്തെ തുടർന്ന്, ടിക്കറ്റ് റീഫണ്ട് ചെയ്ത് യാത്രക്കാരെ ഇറക്കിവിട്ടു.
Discussion about this post