തിക്കോടി: യുവാവിനെ കാണാതായതായി പരാതി. പുറക്കാട് മംഗലശ്ശേരി അനൂപിനെയാണ് (38) ഫെബ്രുവരി 14 ന് രാത്രി മുതൽ കാണാതായത്. കാവി മുണ്ടും ചാര നിറത്തിലുള്ള ഷർട്ടുമാണ് കാണാതാകുമ്പോഴുള്ള വേഷം. യുവാവിനെ അവസാനമായി പയ്യോളി ടൗണിൽ രണ്ടാം ഗേറ്റിനു അടുത്തുവെച്ച് കണ്ടതായി പറയുന്നുവെങ്കിലും പിന്നീട് വിവരമൊന്നുമില്ല.കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടണം.
📞 9495938175
📞 9496044534
📞 8078347340
Discussion about this post