
പയ്യോളി: മാലിന്യ മുക്തനഗരസഭ എന്ന വലിയ നേട്ടത്തിൻ്റെ മഹത്വം നിങ്ങൾക്ക് എത്രത്തോളം മനസ്സിലായിട്ടുണ്ട് എന്ന് എനിക്കറിയില്ല. ഈയൊരു പ്രഖ്യാപനത്തിലൂടെ സംസ്ഥാന തലത്തിൽ തന്നെ വലിയ നേട്ടത്തിന് അർഹമായിരിക്കുകയാണ് പയ്യോളി നഗരസഭ.
എൻ്റെ ജില്ലയിലെ ഒരു നഗരസഭ സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ കടമ്പകളും പൂർത്തിയാക്കി സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി മാറി എന്നത് എനിക്കും ഏറെ സന്തോഷം പകരുന്നതാണെന്നും മറ്റ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും 100 % ത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നും ജില്ല കലക്ടർ സ്നേഹിൽകുമാർ സിംഗ്. മാലിന്യ മുക്തമെന്നത് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങരുതെന്നും ഇക്കാര്യത്തിൽ ഹരിത കർമ സേനയുടെ പ്രത്യേക ശ്രദ്ധയും പിന്തുണയും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യോളി നഗരസഭ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു കലക്ടർ. പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമനെ ആദരിച്ചു. സെക്രട്ടറി എം വിജില റിപ്പോർട്ട് അവതരിപ്പിച്ചു. വിജില എം റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ സി ടി കെ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
നഗരസഭ ഉപാധ്യക്ഷ പത്മശ്രീ പള്ളി വളപ്പിൽ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് കോട്ടക്കൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മഹിജ എളോടി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഷജ്മിന അസൈനാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മഠത്തിൽ നാണു, നഗരസഭാംഗങ്ങളായ വടക്കയിൽ ഷഫീഖ്, കെ ടി വിനോദൻ, ടി ചന്തു,
എ പി റസാഖ്, ചെറിയാവി സുരേഷ് ബാബു, കെ റസിയ, ടി എം നിഷ ഗിരീഷ്,സി ഡി എസ് ചെയർ പേഴ്സൺ പി പി രമ്യ, ഹരിത കർമ്മസേന സെക്രട്ടറി കെ സി ബിന്ദു, വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡൻ്റ്, കെ എം ഷമീർ, എ പി കുഞ്ഞബ്ദുളള, മുജേഷ് ശാസ്ത്രി, എൻ പി അബ്ദുറഹിമാൻ, കെ പി ഗിരീഷ് കുമാർ, അനിൽ കുമാർ ഇരിങ്ങൽ പ്രസംഗിച്ചു.ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.
Discussion about this post