പയ്യോളി: മുൻസിപ്പാലിറ്റിക്ക് മുന്നിൽ പൊരിവെയിലത്ത് അംഗൻവാടി വിദ്യാർഥികളായ പിഞ്ചുകുഞ്ഞുങ്ങളുടെ കയ്യിൽ പ്ലക്കാർഡ് നൽകി റോഡിൽ ഇറക്കി, സമരം നടത്തിയത് ക്രിമിനൽ കുറ്റമാണെന്നും, സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ ബാലവകാശ ലംഘനത്തിനു നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പയ്യോളി പോലീസിൽ പരാതി നൽകി.
പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അക്ഷയ് ബാബു അധ്യക്ഷത വഹിച്ചു. നിധിൻ പൂഴിയിൽ, സനൂപ് കോമത്ത്, പി കെ സൈഫുദ്ധീൻ, വിപിൻ വേലായുധൻ പ്രസംഗിച്ചു
Discussion about this post