തുറയൂർ : തുറയൂർ ഗ്രാമപഞ്ചായത്ത് കിഴക്കാനത്തും മുകളിൽ 15-ാം നമ്പർ അംഗൻവാടി പ്രവേശനോത്സവവും ക്രാഡിൽ അംഗൻവാടി ഉദ്ഘാടനവും നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്രവൈസർ സന്ധ്യ,കുടുംബശ്രീ അംഗം സൗമ്യ എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെംബർ കെ എം രാമകൃഷ്ണൻ സ്വാഗതവും,അംഗൻവാടി ടീച്ചർ സൗദ ടി നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ സ്കൂൾ കുട്ടികൾ,
പൂർവ്വ വിദ്യാർത്ഥികൾ, വർണ്ണ കൂട്ടിലെ കുട്ടികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്ക് അംഗൻവാടി മോണിറ്ററി കമ്മിറ്റി അംഗം വിജേഷ് കെ എം ,ആശാ പ്രവർത്തക നാരായണി എന്നിവർ സമ്മാനങ്ങൾ നൽകി.
Discussion about this post