മേപ്പയ്യൂർ: കീഴരിയൂർ നടുവത്തൂരിലെ ആനപ്പാറ ക്വാറിയിൽ ആർ ഡി ഒ പരിശോധന നടത്തി.ആർ ഡി ഒ സി ബിജുവും ഉദ്യോഗസ്ഥ സംഘവുമാണ് ആനപ്പാറയിലെ ക്വാറി സന്ദർശിച്ചത്. 5 മണിക്കൂർ നീണ്ട പരിശോധന നടത്തി. ക്വാറി കാരണം സമീപത്തെ വീടുകൾക്ക് വന്ന കേടുപാടുകൾ, റോഡിൽ നിന്നു ക്വാറിയിലേക്കള്ള ദൂരം, ക്വാറിയിൽ നിന്ന് വീടുകളിലേക്കുള്ള ദൂരം എന്നിവയെല്ലാo കൃത്യതയോടെ അളന്നു തിട്ടപ്പെടുത്തിയാണ് സംഘം തിരിച്ചു പോയത്.

പരിശോധനയുടെ ഭാഗമായി കലക്ടർക്ക് റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ വിളിച്ചു ചേർക്കുന്ന ചർച്ചക്ക് ശേഷം മാത്രമെ ക്വാറി പ്രവർത്തനം പാടുള്ളൂ എന്ന് ആർ ഡി ഒ പറഞ്ഞു.

സംഘത്തിൽ ആർ ഡി ഒ യുടെ കൂടെ ജിയോളജിസ്റ്റ് പി സി രശ്മി, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുമുണ്ടായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ക്വാറിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഇതിനിടെ സംഘർഷത്തിലേക്ക് വളർന്നെങ്കിലും നേതാക്കളുടെ ഇടപെടലിൽ ലഘുകരിക്കപ്പെടുകയായിരുന്നു. ഒരു വേള, പോലീസും സമരക്കാരും ഏറ്റുമുട്ടുന്നയിടം വരെ സംഘർഷം വളർന്നിരുന്നു. ആർ ഡി ഒ യുടെ നിർദ്ദേശം സമരക്കാർക്കും പോലീസിനും ആശ്വാസമാവുകയാണ്.
Discussion about this post