കൊയിലാണ്ടി: കീഴരിയൂരിലെ നടുവത്തൂർ ആനപ്പാറക്വാറി സംഘർഷവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ലൈസൻസ് പരിശോധിക്കണമെന്ന് സി പി ഐ എം കീഴരിയൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ലൈസൻസ് വ്യവസ്ഥകൾക്ക് വിധേയമായാണോ ക്വാറി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും ക്വാറിയുടെ സമീപമുള്ള വീടുകൾക്കും വസ്തുവകൾക്കും വന്ന കേടുപാടുകൾ സംബന്ധിച്ച് പഠനം നടത്തി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും സി പി ഐ എം ഉന്നയിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ ക്വാറിയിൽ നടത്തിയ വലിയൊരു സ്ഫോടനത്തിൻ്റെ ഭാഗമായി സമീപത്തെ വീടുകളിലേക്ക് കല്ലു തെറിക്കുകയും അതേ തുടർന്ന് സംഘർഷം രൂപപ്പെടുകയും ചെയ്തിരുന്നു.തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെപ്പിച്ച് ഇരുകൂട്ടരുമായി ചർച്ച നടത്തി ആഘാതം കുറഞ്ഞ രീതിയിൽ പാറ പൊട്ടിക്കുന്നതിന് തീരുമാനവുമാക്കിയിരുന്നു.
എന്നാൽ വീണ്ടും പരിസ്ഥിതിക്ക് വൻ തോതിൽ ആഘാതമേകുന്ന രീതിയിൽ ക്വാറി പ്രവർത്തിക്കുന്നതിനെതിരെ ക്വാറിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരം തുടരുകയാണ്.
Discussion about this post