കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഉത്സവ ചടങ്ങുകൾക്ക് മേൽശാന്തി കൻമന ഇല്ലത്ത് രാജൻ നമ്പൂതിരി, കീഴ്ശാന്തി വിവേക് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
25 ന് ചൊവ്വാഴ്ച ഷിഗിലേഷ് കോവൂരിൻ്റെ തായമ്പക, 26 ന് ബുധനാഴ്ച കാഞ്ഞിലശ്ശേരി വിനീതിൻ്റെ തായമ്പക, 27 ന് വ്യാഴാഴ്ച കലാമണ്ഡലം ശിവദാസ്, പിഷാരികാവ്സരുൺ മാധവ് എന്നിവർ ഒരുക്കുന്നതായമ്പക, 29 ന് ശനിയാഴ്ച അനന്തപുരം ഹരികൃഷ്ണൻ്റെ തായമ്പക, 30 ന് ഞായർ മന്ദമംഗലം ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നുള്ള നൈവേദ്യവരവ്, രാത്രി പള്ളിവേട്ട എഴുന്നള്ളത്ത്, 31 ന് തിങ്കളാഴ്ച ആറാട്ട്, ആറാട്ട് സദ്യ,രാത്രി കുളിച്ചാറാട്ടോടുകൂടി ഉത്സവം സമാപിക്കും.
Discussion about this post