കൊയിലാണ്ടി : സുബീഷ് അരിക്കുളം രചിച്ച അനാമികം കവിതാ സമാഹാരം,എഴുത്തു കാരൻ കല്പറ്റ നാരായണൻ കവി മോഹനൻ നടുവത്തൂരിന് നൽകി പ്രകാശനം ചെയ്തു. ബിജു കാവിൽ പുസ്തക പരിചയം നടത്തി. രാമചന്ദ്രൻ നീലാംബരി അധ്യക്ഷംവഹിച്ചു. ജഗദ്മയൻ
ചന്ദ്രപുരി, ഗീത പൊയ്യത്ത്, ദിനേശ് ഇടവന, ശ്രീകുമാർ നടുവത്തൂർ, ഇ .വിശ്വനാഥൻ, കെ.ശ്രീജിത്ത്, പി കെ. നിഷ, ഇ എം രാധാകൃഷ്ണൻ , സരോജനിയമ്മ, സുബീഷ് അരിക്കുളം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ റിയാസ് കനോത്ത് സ്വാഗതവും ഷാജീവ് നാരായണൻ നന്ദിയും പറഞ്ഞു.
Discussion about this post