കൊയിലാണ്ടി: കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അസൗകര്യവും അപകട ഭീഷണിയും ഉണ്ടാകുന്ന തരത്തിൽ ആനക്കുളം മുചുകുന്ന് റോഡിൽ സ്ഥല പരിമിതമായ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കുവാനുള്ള മൂടാടി ഇലക്ട്രിസിറ്റി ബോർഡിന്റെ നീക്കത്തിൽ പുളിയഞ്ചേരി അട്ടവയൽ നിവാസികൾക്ക് ആശങ്ക.

സ്ഥലത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുവാൻ പറ്റുകയില്ല എന്ന് റവന്യു അധികൃതർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. പദ്ധതിക്ക് 40 മീറ്റർ ചുറ്റളവിൽ തന്നെ പൊതു സ്ഥലം ഉള്ളപ്പോൾ തന്നെയാണ് ബോർഡിന്റെ ഈ നീക്കം. ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

Discussion about this post