വടകര: രണ്ടു മാസം മാത്രം പ്രായമുള്ള അനൈക കിരണിൻ്റെ കരൾ മാറ്റി വെക്കുന്നതിനു വേണ്ടി 52250 രൂപ സമാഹരിച്ച് നൽകി വാട്സാപ്പ് കൂട്ടായ്മ. ചെരണ്ടത്തൂരിലെ എടത്തുംകര തറമ്മൽ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
മണിയൂർ മങ്കര പോതിൻ്റാടി അനുപ്രിയ യുടെയും കിരണിൻ്റെയും മകളായ അനൈക കിരൺ ജന്മനാ കരൾ രോഗിയാണ്. കരൾ മാറ്റി വെക്കുന്നതിന് 40 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം നടത്തി വരികയാണ്. ഈയൊരു ഉദ്യമത്തിൽ ചെറിയ രീതിയിലെങ്കിലും സഹായിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് എടത്തുംകര തറമ്മൽ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ. സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി കൺവീനർ കോയപ്ര മനോജിന് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ മൂഴിക്കൽ ശ്രീധരൻ, ടി ടി രവിദാസ്, ടി പി പ്രദീപൻ, കെ എം അബ്ദുൽ അസീസ്, ടി പി എം പ്രദീപൻ എന്നിവർ ചേർന്ന് കൈമാറി.
Discussion about this post