എറണാകുളം : ദേഹത്ത് ഗ്ലാസ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. എറണാകുളം എടയാറിലെ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് അപകടം നടന്നത്. ഏഴ് വലിയ ഗ്ലാസ് പാളികൾ ദേഹത്ത് മറിഞ്ഞു വീഴുകയായിരുന്നു. ധന്കുമാര് സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്നിസുരക്ഷ സേന എത്തിയാണ് ധൻ കുമാറിനെ പുറത്തെടുത്തത്. മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കകയാണ്
Discussion about this post