

പയ്യോളി: മുപ്പത് വർഷം മുമ്പ് താൻ സഞ്ചരിച്ച വാഹനത്തിന് മുകളിൽ ഒരു വടവൃക്ഷം വീണ് നട്ടെല്ല് തകർന്ന് കഴുത്തിന് കീഴെ നിർജീവമാകുകയും ഇഛാ ശക്തികൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ച് വരികയും എഴുത്തിന്റെയും പുസ്തകത്തിന്റെയും ലോകത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത കീഴൂർ കൊവ്വപ്പുറത്തെ കാട്ടുകണ്ടി കുഞ്ഞബ്ദുള്ളയെ കോനായക്കൂട്ടം പയ്യോളി ആദരിച്ചു.


30 വർഷക്കാലം കിടക്കപ്പായയിൽ കഴിയേണ്ടി വന്ന അനുഭവം കാട്ടുകണ്ടിയും, തന്റെ ഭർത്താവിന് നേരിടേണ്ടി വന്ന വലിയ അപകടത്തിന് ശേഷം ഭർത്താവിന്റെ ചലനമറ്റ ശരീരത്തെ തലോടാനും ലാളിക്കാനും ചേർത്ത് പിടിക്കാനും തന്റേടവും ധീരതയും കാണിച്ച ഭാര്യ റുഖിയയുടെയും വാക്കുകൾ സദസ്സിനെ ആർദ്രമാക്കി.

പയ്യോളി ഹൈസ്കൂൾ മിനി ഓഡിറ്ററിയത്തിൽ നടന്ന ചടങ്ങിൽ കാട്ടുകണ്ടിയുടെ സുഹൃത്തുക്കളോടൊപ്പം സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ബഷീർ മേലടി അധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി കാട്ടുകണ്ടിയെ പരിചയപ്പെടുത്തി. എം കെ നിസാർ ഉപഹാരം നൽകി. വിവിധ സംഘടനാ പ്രതിനിധികൾ പൊന്നാടയണിയിച്ചു.

മൊയ്തീൻ പട്ടായി, കമാൽ റഫീഖ് പയ്യന്നൂർ, പഞ്ചായത്ത് അംഗം ബിനു കാരോളി, രാജൻ ചേലക്കൽ, മഠത്തിൽ അബ്ദുറഹിമാൻ, പ്രദീപ് കുമാർ, ഇബ്രാഹിം തിക്കോടി, ഇസ്മാഈൽ മേലടി, റസാഖ് പള്ളിക്കര, എ കെ അബ്ദുറഹിമാൻ , മുനിസിപ്പൽ കൗൺസിലർ അൻവർ കായിരികണ്ടി, കിരൺ സഞ്ചു, ആർ കെ റഷീദ്, സെലീന പയ്യോളി, കെ പി വഹാബ്, അജ്മൽ മാടായി, കുഞ്ഞിക്കണ്ണൻ തുറശ്ശേരിക്കടവ്, ഫർഹത്ത് സലാം, യൂസഫ് ചങ്ങരോത്ത് പ്രസംഗിച്ചു. ടി ഖാലിദ് സ്വാഗതവും എം സി റസാഖ് നന്ദിയും പറഞ്ഞു.







Discussion about this post