

പയ്യോളി: ഭരണഘടനയെ എങ്ങിനെ സംരക്ഷിക്കാം എന്ന് ആലോചിക്കേണ്ടി വരുന്ന വിധത്തിൽ നമ്മുടെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ ദിവസം പ്രതി ചോദ്യം ചെയ്യപ്പെടുകയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. അത് രാജ്യസഭയിലാകട്ടെ, ലോക്സഭയിലാകട്ടെ, കോടതികളിൽ പോലും ചോദ്യം ചെയ്യപ്പെടുന്നത് കണ്ടു നിൽക്കുകയാണ് നാം, അദ്ദേഹം തുടർന്നു പറഞ്ഞു.

പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി പയ്യോളിയിൽ സംഘടിപ്പിച്ച എം കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയിൽ അക്കാദമി പ്രവർത്തനങ്ങളെ ജനകീയമാക്കാനും മൂല്യവത്താക്കാനും പ്രയത്നിച്ച മികച്ച സാംസ്കാരിക പ്രവർത്തകനായിരുന്നു എം കുട്ടി കൃഷ്ണൻ മാസ്റ്ററെന്നും യോഗം അനുസ്മരിച്ചു.

പ്രൊഫസർ എം എം നാരായണൻ കുട്ടി കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
സി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമിതി ചെയർമാൻ പുഷ്പൻ തിക്കോടി സ്വാഗതവും ദീപ ഡി ഓൾഗ നന്ദിയും പറഞ്ഞു.

തുടർന്ന് ഉച്ചയ്ക്ക് ശേഷം പ്രതിരോധം, സാഹിത്യം, മാധ്യമം സെമിനാർ നടക്കും. പ്രതിരോധം, അതിജീവനം സാഹിത്യത്തിൽ എന്ന വിഷയം അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ.മിനി പ്രസാദും, സാഹിത്യം ജീവിതം വിഷയം രാജേന്ദ്രൻ എടത്തും കരയും, മാധ്യമങ്ങൾ: പ്രതിരോധത്തിൻ്റെ ചാലകശക്തി എന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണനും വിഷയാവതരണം നടത്തും.

ചന്ദ്രശേഖരൻ തിക്കോടി അധ്യക്ഷത വഹിക്കും. അനുസ്മരണ സമിതി സെക്രട്ടറി ചന്ദ്രൻ മുദ്ര സ്വാഗതവും മഹമൂദ് മൂടാടി നന്ദിയും പറയും.

വീഡിയോ: സുരേന്ദ്രൻ പയ്യോളി
പയ്യോളിയിൽ എം കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് കേരളം സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്റെ പ്രസംഗം.. വീഡിയോ കാണാം..
Discussion about this post