തുറയൂർ: പയ്യോളി അങ്ങാടി കുറ്റ്യാടി പുഴയിൽ വയോധികൻ മരിച്ച നിലയിൽ. മണിയൂർ വാപ്പുറത്ത് റസാഖി (65) ന്റെ മൃതദേഹമാണ് കണ്ടെത്തിത്. പയ്യോളി അങ്ങാടി ചീർപ്പിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
ചീർപ്പിന് സമീപത്തായി മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാർ വിവരം പയ്യോളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, പോലീസ് സ്ഥലത്തെത്തി. കരയിലെത്തിച്ച മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ആമിന.







































Discussion about this post