
പയ്യോളി: സംസ്ഥാന പാതയിൽ തച്ചൻകുന്ന് ടൗണിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2.30 ഓടു കൂടിയായിരുന്നു അപകടം.

പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ, റോഡിലെ കുഴിയടച്ച ഭാഗം കണ്ട് വെട്ടിച്ചപ്പോഴാണ് എതിരേ പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമായി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഓട്ടോ ഇടിച്ചതിൻ്റെ ആഘാതത്തിൽ റോഡിലേക്ക് വീണ ബൈക്കിൽ, പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബൈക്കും ഇടിച്ചു വീണു. കാര്യമായ പരിക്കുകളില്ല.







Discussion about this post