കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിൽ കഴിയുകയായിരുന്ന തിരുവങ്ങൂര്‍ ചക്കിട്ടകണ്ടി ‘മാണിക്യം’ വീട്ടില്‍ യദുകൃഷ്ണ (18) അന്തരിച്ചു. ഇന്ന് [വ്യാഴം] ഉച്ചയോടെ മസ്തിഷ്ക്ക മരണം സംഭവിച്ച യദുകൃഷ്ണയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
നാലു പേർക്കാണ് യദുകൃഷ്ണയുടെ അവയവങ്ങൾ ദാനം ചെയ്യുക. ഹൃദയം ഒരാള്‍ക്കും, വൃക്ക രണ്ടു പേര്‍ക്കും കരള്‍ മറ്റൊരാള്‍ക്കുമാണ് പകര്‍ന്നു നല്‍കിയത്.
ജൂലായ് എട്ടിന് വെങ്ങളം മേല്‍പ്പാലത്തില്‍ യദുകൃഷ്ണ സഞ്ചരിച്ച ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണ സ്വകാര്യ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു. അപകടത്തില്‍, കൂടെയുണ്ടായിരുന്ന പിതൃസഹോദരി പുത്രന്‍ ഗൗതംകൃഷ്ണ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇവര്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു കോഴ്‌സ് കഴിഞ്ഞതാണ് യദുകൃഷ്ണ.
പിതാവ്: സുരേഷ് (സൗദി അറേബ്യ), മാതാവ്: രേഖ, സഹോദരി: യാസ്മിക (വിദ്യാര്‍ത്ഥി തിരുവങ്ങൂര്‍ എച്ച് എസ് എസ്)
Discussion about this post