അമൃത്സർ: കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്സറിലുണ്ടായ ഭീകരാക്രമണശ്രമം സമയോചിത ഇടപെടലിലൂടെ അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. അജ്നാല തെഹ്സിലിൽ പഞ്ച്ഗ്രഹിയൻ ബോർഡർ ഔട്ട്പോസ്റ്റിലാണ് ഡ്രോൺ ഉപയോഗിച്ച് ബോംബുകൾ വർഷിച്ചത്.
സംഭവം നടന്നയുടൻ തന്നെ ബി എസ് എഫ് ജവാന്മാർ ഡ്രോണിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഡ്രോൺ തിരിച്ച് പാകിസ്ഥാനിലേക്ക് മടങ്ങിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, ബി എസ് എഫ് ഉദ്യോഗസ്ഥർ പ്രദേശത്താകമാനം പരിശോധന നടത്തുകയും രണ്ട് സ്ഥലങ്ങളിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.
ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും അയക്കാനായി ഭീകരസംഘടനകൾ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. അത്തരം ശ്രമങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂടുതൽ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
Discussion about this post