പയ്യോളി: ഭാരതീയ വിദ്യാനികേത (കേരളം) ൻ്റെ അനുബന്ധ സ്ഥാപനമായ പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.
കെ പി ശ്രീശൻ മാസ്റ്റർ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. തുടർന്ന് നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന എം കെ ശശിയിൽ നിന്നും ശ്രീശൻ മാസ്റ്റർ ഏറ്റുവാങ്ങി.

വടക്കയിൽ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ ജോ. സെക്രട്ടറി കൃഷ്ണദാസ്, നഗരസഭാംഗം ടി എം നിഷാഗിരീഷ്,

എ കെ ബൈജു, കെ പ്രദീപ്, പി ടി വി രാജീവൻ, കെ ശ്രീജേഷ്, ഡി ജയറാണി, പവിത്രൻ ഒതയോത്ത്, വളപ്പിൽ സുവർണ പ്രസംഗിച്ചു. ടി സത്യൻ സ്വാഗതവും കെ പി റാണാ പ്രതാപ് നന്ദിയും പറഞ്ഞു.


Discussion about this post