തിക്കാേടി: ദേശീയ പാതയിൽ എഫ് സി ഐ സംഭരണശാലയ്ക്ക് സമീപം ലോറിയിലിടിച്ച് ആംബുലൻസ് മറിഞ്ഞു. ആളപായമില്ല. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും.
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ലോറിയിലിടിച്ച് മറിഞ്ഞതെന്നാണറിയുന്നത്. തിക്കോടി പഞ്ചായത്ത് ഓഫീസിനും എഫ് സി ഐ സംഭരണശാലക്കുമിടയിലാണ് അപകടം. ആംബുലൻസിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
Discussion about this post