നന്തി ബസാർ: മുടാടി പഞ്ചായത്തിലെ ആമ്പിച്ചിക്കാട്ടിൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽ ഖിഫിൽ ഉൽഘാടനം ചെയ്തു. മുടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.

കമ്മിറ്റി ചെയർമാൻ ഷറഫുദ്ദിൻ, സി കെ ഇസ്മയിൽ, ടി കെ ഷംസുദ്ദീൻ, എ കെ സത്യൻ, ഷഹനാസ് ആമ്പിച്ചി കാട്ടിൽ പ്രസംഗിച്ചു. വാർഡ് മെമ്പർ എ വി ഉസ്ന സ്വാഗതവും കെ പി മൂസ്സ നന്ദിയും പറഞ്ഞു.

എ കെ റസാഖ് ഹാജി സൗജന്യമായി നൽകിയ കിണറടക്കമുള്ള സ്ഥലത്താണ് അറുപതോളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ആമ്പിച്ചിക്കാട്ടിൽ കുടി വെള്ള പദ്ധതി യാഥാർഥ്യമാവുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു.

Discussion about this post