നന്തി ബസാർ: ഇരുപതാം മൈൽ ആമ്പിച്ചിക്കാട് സുകൃതം റസിഡൻസ് അസോസിയേഷൻ 5 -ാം വാർഷികവും, പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം എ വി ഉസ്ന അധ്യക്ഷത വഹിച്ചു.ഡോ. സോമൻ കടലൂർ മുഖ്യാതിഥിയായി. പാലിയേറ്റീവ് പ്രവർത്തകരായ യൂസഫ് ചങ്ങരോത്ത്, കെ ബഷീർ മാസ്റ്റർ, യുവ കവയത്രി ജസീറ നിസാർ കുറ്റിക്കാട്ടിൽ, കർഷക അവാർഡ് ജേതാവ് സത്യൻ ആമ്പിച്ചിക്കാട്ടിൽ, ക്ഷീരകർഷക അവർഡ് നേടിയ ഷാജി പാലുകുറ്റിക്കുനി, നാടക നടന്മാരായ ശ്രീജിത്ത് കാട്ടിൽ, കെ വി സനൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ ജീവാനന്ദൻ മാസ്റ്റർ പ്രസംഗിച്ചു. സെക്രട്ടറി സത്യൻ ആമ്പിച്ചിക്കാട്ടിൽ സ്വാഗതവും, പ്രസിഡൻ്റ് നിയാസ് പാലുകുറ്റി നന്ദിയും പറഞ്ഞു.
Discussion about this post