വെഞ്ഞാറമൂട്: മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. നാല് കിലോ ആംബർ ഗ്രീസ്, രണ്ട് ഗ്രാം എം ഡി എം എ, 11 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയുമായാണ് യുവാവിനെ പിടികൂടിയത്. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ 11ന് വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ച് വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്തുക്കളടക്കം പ്രതിയെ പിടികൂടിയത്.
Discussion about this post