മണിയൂർ: മണ്ഡലം 147-ാം ബൂത്ത് മന്തരത്തൂർ അമ്പലമുക്ക് പാറപ്പുറം ഭാഗം അമ്പേദ്ക്കർ സി യു സി രൂപീകരണം നടന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ പി സി ഷീബ ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും പി സി ഷീബ വിതരണം ചെയ്തു. ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാക്കളായ നന്ദന സദാനന്ദൻ, അൽന സുരേഷ് എന്നിവരെയാണ് സി യു സി അനുമോദിച്ചത്.

നേരത്തേ എം വേലായുധൻ പതാക ഉയർത്തി. പുഷ്പാലയം ബാലൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡണ്ട് ദിൽജിത്ത്, സി യു സി മണിയൂർ മണ്ഡലം ഇംപ്ലിമെന്റ് ഓഫീസർ സി എം സതീശൻ, കെ കെ ശ്രീധരൻ, ഷാജി മന്തരത്തൂർ, സലാം അമ്മിണിക്കണ്ടി, വി കെ സി ജാബിർ, ദാമോദരൻ കുഞ്ഞിക്കണ്ടി, അശോകൻ വെള്ളാട്, ബിജില വലിയ പറമ്പിൽ, അനുഷ പുഷ്പാലയം പ്രസംഗിച്ചു.
അംബേദ്കർ സി യു സി ഭാരവാഹികളായി അശോകൻ വെള്ളറാട് (പ്രസിഡണ്ട്), ബിജില വലിയ പറമ്പിൽ മീത്തൽ (സെക്രട്ടറി), അനുഷ പുഷ്പാലയം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





































Discussion about this post