നന്തി ബസാർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലൻ അമ്പാടി ഒരുക്കിയ ഇഫ്താർ മീറ്റ് മാനവ മൈത്രി സംഗമവേദിയായി. കാനത്തിൽ ജമീല എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എ അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുന്ദരാനന്ദ, റവറന്റ് ബിജോലിന്ത്, സി ബഷീർ ദാരിമി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, പഞ്ചായത്തംഗം മോഹനൻ പ്രസംഗിച്ചു.
ബാലൻ അമ്പാടി സ്വാഗതവും, റഷീദ് മൂടാടി നന്ദിയും പറഞ്ഞു.
Discussion about this post