ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റി. ഇന്റര്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണ, അമര്‍ ജവാന് ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇരുജ്വാലകളും ഒന്നാക്കുമെന്നും
രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണാര്‍ഥമുള്ള ജ്വാലകള്‍ ഒന്നിച്ചാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇരുജ്വാലകളും ഒന്നാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ചരിത്രത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപം മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി.
Discussion about this post