കൊയിലാണ്ടി: ക്ഷേത്ര പൂജാരിയും, ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം ചേർന്നു. സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്യുകയും, അക്രമത്തെ യോഗം അപലപിക്കുകയും ചെയ്തു.

യോഗ തീരുമാനങ്ങൾ
📌 അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. സമാധാനം പാലിക്കാനുള്ള നീക്കത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു.
📌 പ്രദേശത്ത് മൂന്നു മാസത്തേക്ക് മത സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, പൊതുയോഗമോ, പ്രകടനമോ നടത്താൻ പാടില്ല.
📌 സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ കു പ്രചരണങ്ങൾ നടത്തിയാൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കും.

അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കാനത്തിൽ ജമീല എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വടകര ആർ ഡി ഒ ബിജു, തഹസിൽദാർ സി പി മണി, ഡി വൈ സ് പി അബ്ദുൾ ഷെരീഫ് കൊയിലാണ്ടി സി ഐ എൻ സുനിൽകുമാർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികളായ എസ് ആർ ജയ് കിഷ്, വി കെ ജയൻ, ( ബി ജെ പി) ടി കെ ചന്ദ്രൻ ( സി പി എം), പി ടി ശ്രീലേഷ്, (ആർ എസ് എസ്), കെ പി വിനോദ് കുമാർ (കോൺഗ്രസ്സ് ), വി പി ഇബ്രാഹിം കുട്ടി, എ അസീസ്, (ഐ യു എം എൽ)ഇസ്മായിൽ തമ്മന, റിയാസ് (എസ് ഡി പി ഐ), സി പി ശ്രീനിവാസൻ (അരയ സമാജം) അബ്ദുള്ള പി സി( പള്ളി കമ്മിറ്റി ) കെ ഗീതാനന്ദൻ, കെ ടി എം കോയ,പി കെ വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.







































Discussion about this post