നന്തി ബസാർ: അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു. ലോകമാകെ യുദ്ധത്തിന്റെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ സമാധാന സന്ദേശം ഉയര്‍ത്തി പ്രതീകാത്മക ദീപം തെളിയിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപം നടന്ന പരിപാടിയില്‍ അലയന്‍സ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി പ്രസിഡണ്ട് എൻ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ സുരേഷ് ബാബു, ബാലൻ അമ്പാടി, പി കെ ശ്രീധരൻ, അരുൺ മണമൽ, കെ സുധാകരൻ, എ വി ശശി, വി ടി അബ്ദുറഹിമാൻ പ്രസംഗിച്ചു.
Discussion about this post