പയ്യോളി: കൺസ്ട്രക്ഷൻ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് ചെയർമാനും കോൺഗ്രസ് നേതാവും സി യു സി പ്രസിഡണ്ടും പൊതു പ്രവർത്തകനുമായിരുന്ന അയനിക്കാട് പുന്നോളിക്കണ്ടി രവീന്ദ്രൻ്റെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു.
യോഗത്തിൽ ഡിവിഷൻ കൗൺസിലർ മനോജ് ചാത്തങ്ങാടി അധ്യക്ഷത വഹിച്ചു.
എ കെ മുകുന്ദൻ മാസ്ററർ, നഗരസഭാംഗം അൻവർ കായിരികണ്ടി, വടക്കേടത്ത് രവി, സി കെ നാരായണൻ, ഹരിരാജ് മഠത്തിൽ, കേളോത്ത് ബാബു, പ്രസാദ് പെരൂളി, ആനന്ദൻ നടേമ്മൽ, അച്യുതൻ കുരുണ്ട്യോട്ട് എന്നിവർ പ്രസംഗിച്ചു.
Discussion about this post