
പയ്യോളി: അയനിക്കാട് നർത്തന കലാലയത്തിൻ്റെ മുപ്പത്തെട്ടാമത് വാർഷികത്തോടനുബന്ധിച്ച് അഖില കേരള നൃത്ത – സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് തളർന്നു പോയ നാടക കലാകരന്മാർക്ക് ഒരു കൈത്താങ്ങാവുക, അവർക്ക് വേദികൾ കണ്ടെത്തി കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.
ഡിസംബർ 26 മുതൽ 31 വരെ നടക്കുന്ന നാടകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ ഉദ്ഘാടനം പയ്യോളി പോലീസ് സി ഐ കെ സി സുഭാഷ് ബാബു നിർവഹിച്ചു.
നഗരസഭാംഗം കെ .സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
കബീർ ഉസ്താദ്, ജഗത് ജ്യോതി പ്രകാശം സിദ്ധാശ്രമം അയനിക്കാട്, എം ടി നിഷാദ് എന്നിവർ ആദ്യ ഫണ്ട് നൽകി.
നഗരസഭാംഗങ്ങളായ ചെറിയാവി സുരേഷ് ബാബു, നിഷാ ഗിരീഷ് സംഘടനാ നേതാക്കളായ വി കേളപ്പൻ, എം.ടി നാണു മാസ്റ്റർ, കബീർ ഉസ്താദ്, ജഗത് ജ്യോതി പ്രകാശം സിദ്ധാശ്രമം അയനിക്കാട്,എം ടി നിഷാദ്, വി .പി നാണു മാസ്റ്റർ, കെ.എൻ രത്നാകരൻ, കെ.ടി കേളപ്പൻ, അഷറഫ് പുഴക്കര, എം.ടി അബ്ദുള്ള, വി.രാജീവ് രാജഗീതം, റഷീദ് പാലേരി, കെ.ടി രാജീവൻ, പി.ടി.വി രാജീവൻ, പ്രകാശ് പയ്യോളി, രാജൻ കൊളാവിപ്പാലം, എം വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി രാജൻ കൊളാവിപ്പാലം (ചെയർമാൻ), കെ ടി രാജീവൻ (ജന. കൺവീനർ), പി ടി വി രാജീവൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post