

കൊയിലാണ്ടി: സ്വകാര്യ മേഖലയ്ക്ക് യഥേഷ്ടം, ഇൻഷൂറൻസ് സേവന മേഖലയിൽ കുതിച്ചു കയറാൻ പര്യാപ്തമായ നിലയിൽ ഐ ആർ ഡി എ ഐയും എൽ ഐ സി മാനേജ്മെൻ്റും രുപീകരിച്ച നൂതന മാർഗ്ഗമായ ബിമാ സുഗം, ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ 13 ലക്ഷത്തിലധികം വരുന്ന എൽ ഐ സി ഏജൻ്റുമാരെ ഉൻമൂലനം ചെയ്യുന്ന നടപടിയാണെന്നും,

അവകാശ പോരാട്ടങ്ങളിലേയ്ക്ക് തള്ളിവിടുമെന്നും ആൾ ഇന്ത്യ എൽ ഐ സി ഏജൻ്റ്സ് ഫെഡറേഷൻ ദേശീയ ഖജാൻജി എം അബ്ദുൾ സമദ് പറഞ്ഞു.

കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ലെയ്ക്ക് വ്യൂ പാർട്ടി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി ഒതയോത്ത് അധ്യക്ഷത വഹിച്ചു.
എൽ ഐ സി ബിസ്സിനസ്സ് രംഗത്തും സാമൂഹിക സേവന രംഗത്തും,

കഴിഞ്ഞ അധ്യയന വർഷം വിവിധ മത്സര പരീക്ഷകളിലും ഉന്നവിജയം നേടിയ എൻ കെ രമേഷ്, മുരളീധരൻ മൂത്താട്ടിൽ, സത്യനാഥൻ മാടഞ്ചേരി, പി വിലാസിനി, എൻ ബി ബൈജു, കെ ചിന്നൻ നായർ, കെ വി സുധീഷ് കുമാർ, ആദർശ് കുമാർ എന്നിവരെ ചടങ്ങളിൽ ആദരിച്ചു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എം രാമദാസൻ മുഖ്യപ്രഭാഷണ നടത്തി. എം അയ്യപ്പൻ, കെ പി കരുണാകരൻ, ജി രാജേഷ് ബാബു, കെ ചിന്നൻ നായർ, എം സത്യനാഥൻ, എം എസ് സുനിൽകുമാർ, എം കെ ത്യാഗരാജൻ പ്രസംഗിച്ചു. സെക്രട്ടറി എ അബ്ദുൾ ലത്തീഫ് സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി സി പി അജിത (പ്രസിഡൻ്റ്), എ പി നാരായണൻ (സെക്രട്ടറി), ശശി ഒതയോത്ത് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.


Discussion about this post