പയ്യോളി: എ ടി എമ്മുകളിൽ പണമെടുക്കാനില്ലാതെ ഇടപാടുകാർ പ്രയാസത്തിൽ. പയ്യോളിയിലെ ഏഴ് എ ടി എമ്മുകളിലും കറങ്ങി പണമില്ലാതെ നിരാശയോടെ തിരിച്ചു പോകുന്ന ഇടപാടുകാർക്ക് എപ്പോൾ പണമെത്തും എന്ന മറുപടി നൽകാനും ആളില്ല. എ ടിഎമ്മുകളിൽ ചിലതിൽ ഇന്ന് രാവിലെ മുതലേ പണമില്ല.

അത്യാവശ്യകാര്യങ്ങൾക്കായി പണമെടുക്കാൻ വരുന്നവർ പണം കിട്ടാതെ നട്ടം തിരിയുകയാണ്. തിക്കോടിയോ വടകരയ്ക്കോ പണമെടുക്കാനായി പോവണമെങ്കിൽ അവിടെയും പണമുണ്ടാകുമോ എന്ന ഉറപ്പില്ലല്ലോയെന്നാണ് ഒരു ഇടപാടുകാരൻ പറഞ്ഞത്.

പയ്യോളിയിൽ പേരാമ്പ്ര റോഡിൽ കനറാ ബേങ്ക്, എസ് ബി ഐ, കെ ഡി സി ബാങ്ക്, ദേശീയ പാതയിൽ പഞ്ചാബ് നാഷണൽ ബാങ്ക്, എസ് ബി ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ബാങ്കുകളുടെ എ ടി എം കൗണ്ടറുകളാണുള്ളത്. ഇവിsങ്ങളിലൊന്നും തന്നെ മെഷീനുകളിൽ പണമില്ല.

ചെറിയ പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പണം വ്യാപകമായി ആളുകൾ പിൻവലിച്ചതാവാം എ ടി എം കാലിയാവാനുള്ള കാരണമെന്നാണ് കരുതുന്നത്.

Discussion about this post