കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ആശുപത്രിയിൽ, വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന വിൻഡോകളും ഡോറുകളും അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (എ എൽ സി എ -അൽക്ക) കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അറ്റകുറ്റപ്പണികളോടെ ഉപയോഗയോഗ്യമാക്കി.

അൽക്കയുടെ സാമൂഹ്യ സേവന പദ്ധതികളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘മെയ്ന്റനൻസ് വർക്ക്’ ശ്രദ്ധേയമായി. മെയിൻ്റനൻസ് വർക്കിൻ്റെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷൻ അഡ്വ. കെ സത്യൻ നിർവ്വഹിച്ചു.

മേഖല പ്രസിഡണ്ട് സജി ഊരള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹമീദ് മേപ്പയ്യൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ: ഉല്ലാസ്, രാഘവൻ മുചുകുന്ന്, പ്രതാപൻ, ജി കെ സുധീഷ് കുമാർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി ഫൈസൽ പെരുവട്ടൂർ സ്വാഗതവും മെർവിൻ നന്ദിയും പറഞ്ഞു.

Discussion about this post